ഫാമിലി പ്രീമിയർ ലീഗ് സീസൺ 5 : ഫാമിലി വെഡിങ്ങ് സെന്റർ പെരിന്തൽമണ്ണ ജേതാക്കൾ

ssss

കോഴിക്കോട് : കോഴിക്കോട് മൂഴിക്കലിൽ വച്ച് നടന്ന ഫാമിലി പ്രീമിയർ ലീഗ് സീസൺ 5 ഇൽ പെരിന്തൽമണ്ണ ഫാമിലി വെഡിങ് സെന്റർ ജേതാക്കളായി. ഫൈനലിൽ ശക്തരായ തിരൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി പെരിന്തൽമണ്ണ ഫാമിലി വെഡിങ് സെന്റർ ഫാമിലി പ്രീമിയർ ലീഗ് സീസൺ 5 കിരീടത്തിൽ മുത്തമിട്ടു. .ഫൈനലിൽ പെരിന്തൽമണ്ണക്ക് വേണ്ടി നവാസ് ഒരു ഗോൾ നേടി.
 
ടൂർണമെന്റിന്റെ കിക്കോഫ് കുന്നമംഗലം സബ് ഇൻസ്പെക്ടർ ശ്രീ സനീത് സി നിർവഹിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ എം ബാബുമോൻ മുഖ്യാതിഥിയായിരുന്നു.ടൂർണ്ണമെന്റ് വിജയികൾക്കുള്ള ട്രോഫികൾ ഫാമിലി വെഡിങ് സെന്റർ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽബാരി, അബ്ദുസ്സലാം, മുജീബ് എന്നിവർ ചേർന്ന് നൽകി.ഫാമിലി വെഡിങ് സെന്ററിന്റെ 7 ഷോറൂം ടീമുകളും ഒരു മാനേജ്മെന്റ് ടീമും ഉൾപ്പെടെ 8 ശക്തരായ ടീമുകൾ തമ്മിൽ അത്യുഗ്രൻ മത്സരം തന്നെ കാഴ്ചവച്ചു. 

 ഫുട്ബോൾ ടൂർണമെന്റിൽ വ്യക്തിഗത അവാർഡുകൾ നേടിയവർ, ബെസ്റ്റ് പ്ലയെർ : നവാസ് (ഫാമിലി വെഡിങ്ങ് സെന്റർ പെരിന്തൽമണ്ണ ) ബെസ്റ്റ് ഗോൾകീപ്പർ : ആദർശ് (ഫാമിലി വെഡിങ്ങ് സെന്റർ തിരൂർ ) ടോപ് സ്കോറർ : മിസ്ഹബ് റഹ്മാൻ (ഫാമിലി വെഡിങ്ങ് സെന്റർ തിരൂർ ) ബെസ്റ്റ് എമെർജിങ് പ്ലയെർ : അഭിജിത്ത് (ഫാമിലി വെഡിങ്ങ് സെന്റർ പെരിന്തൽമണ്ണ )

അന്നേദിവസം തന്നെ സ്ത്രീകൾക്ക് വേണ്ടി മാത്രം നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫാമിലി വെഡിങ് സെന്റർ തിരൂർ ജേതാക്കളായി. ശക്തരായ ഫാമിലി വെഡിങ് സെന്റർ കുന്നമംഗലം ടീമിനെ പരാജയപ്പെടുത്തിയാണ് തിരൂർ ടീം  കിരീടം ചൂടിയത്.
ഫാമിലി പ്രീമിയർ ലീഗ് വൻ വിജയകരമാക്കാൻ പ്രയത്നിച്ച എല്ലാ കളിക്കാർക്കും ടൂർണമെന്റ് വീക്ഷിക്കാൻ വന്ന കാണികൾക്കും  ഫാമിലി വെഡിങ് സെന്റർ മാനേജ്മെന്റ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

Tags