ക്യാപ്റ്റന്‍സിയില്‍ നിന്ന് വിരമിച്ച് പാകിസ്താന്‍ താരം ബാബര്‍ അസം
ഡല്‍ഹി: ക്യാപ്റ്റന്‍സിയില്‍ നിന്നും വിരമിച്ച് പാകിസ്താന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം. വൈറ്റ് ബാള്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നാണ് അദ്ദേഹം വിരമിച്ചത് . സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിച്ചത്.
ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ എടുത്ത തീരുമാനം നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് ബാബര്‍ അസം പറഞ്ഞു. ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ട്. എന്നാല്‍, ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് കളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുകയാണ്. ക്യാപ്റ്റന്‍സി തനിക്കൊരു സമ്മാനമായിരുന്നു. എന്നാല്‍, അത് സമ്മര്‍ദമുണ്ടാക്കുന്ന ഒന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനി തനിക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. അതിനാല്‍ താന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണ്. ഇത്രയുകാലം ആരാധകര്‍ നല്‍കിയ പിന്തുണക്ക് നന്ദി പറയുകയാണ്. കളിക്കാരനെന്ന നിലയില്‍ ഈ പിന്തുണയുണ്ടാവണമെന്നും ബാബര്‍ അസം അഭ്യര്‍ഥിച്ചു.ഏകദിന ലോകകപ്പിലെ കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനത്തിന് പിന്നാലെ ആണ് ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങിയിരുന്നു. ശേഷം ഷഹീന്‍ ഷാ അഫ്രിദിയാണ് താരത്തിന്റെ പിന്‍ഗാമിയായി എത്തിയത്.