മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു
Sun, 15 May 2022

മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് (46) ക്വീന്‍സ്ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ക്വീന്‍സ്ലാന്റിലെ ടൗണ്‍സ്വില്ലയിലുള്ള വീടിന് സമീപം വച്ചാണ് അപകടമുണ്ടായത്.ഓസ്ട്രേലിയക്കായി ആന്‍ഡ്രു സൈമണ്‍സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.