അഖില കേരള ടെന്നീസ് ടൂര്‍ണമെന്റ് സമാപിച്ചു

google news
dsg

തിരുവനന്തപുരം : സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെയും ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച  രണ്ടാമത് അഖില കേരള ടെന്നിസ് ടൂര്‍ണമെന്റിന് കുമാരപുരം ടെന്നിസ് അക്കാദമിയില്‍ സമാപിച്ചു. 

ഫെബ്രുവരി 3 മുതല്‍ സംഘടിപ്പിച്ചു വന്ന ടെന്നിസ് മത്സരങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി 180 താരങ്ങളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചത്. വിജയികളായവര്‍ക്ക് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി ഐ എ എസ്, ഇന്‍കെല്‍ എം.ഡി ഡോ ഇളങ്കോവന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പുരുഷന്മാരുടെ സിംഗിള്‍ മത്സരത്തില്‍ കെ.എസ്.ഇ.ബി താരം എച്ച് സൂരജ് വിജയിച്ചു. 12,14,16, 18 വയസ്സുളവര്‍ക്കായി നടത്തിയ മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ മിഖായേല്‍ ഷിയാദ്, ശ്രീകാര്‍ത്തിക് എ ആര്‍, ശ്രീനാഥ് വി.എസ്, ആദര്‍ശ് എസ് എന്നിവര്‍ വിജയിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമേയ അലോറ, അനന്യ ബിനോയ്, വൈഗ ഡി എസ് എന്നിവര്‍ വിജയിച്ചു. ഡബിള്‍സ് വിഭാഗത്തില്‍ 14,16, സീനിയര്‍ വിഭാഗങ്ങളില്‍ അന്റോണിയോ, അഭിനവ് എസ്.ഡി, ശ്രീറാം ആര്‍ എസ്, കാര്‍ത്തിക് റാം ആര്‍ എസ് എന്നിവര്‍ വിജയിച്ചു. സീനിയര്‍ വിഭാഗത്തില്‍ സൂരജ് എച്ച്, ഗൗതം കൃഷ്ണ, രാജ് മോഹന്‍ പിള്ള, അരുണ്‍ എസ് എല്‍, അജയ്കുമാര്‍, രാകേഷ് ജെ ബി എന്നിവര്‍ വിജയിച്ചു.

മത്സര വിജയികള്‍ക്ക് ആകെ 1,20,000 രൂപ സമ്മാനതുകയായി നല്‍കി. ഇന്‍കെല്‍ ആണ് ടൂര്‍ണമെന്റ് സ്പോണ്‍സര്‍ ചെയ്തത്.
 

Tags