കോഹ്ലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാമതൊരു കുഞ്ഞ് വരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എ ബി ഡിവില്ലിയേഴ്‌സ്

google news
anushka

ഡല്‍ഹി: വിരാട് കോഹ്ലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാമതൊരു കുഞ്ഞ് വരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എ ബി ഡിവില്ലിയേഴ്‌സ്. തനിക്ക് വലിയൊരു തെറ്റ് പറ്റിയതാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. കോഹ്ലി കുടുംബത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാം കുഞ്ഞ് വരുന്നുവെന്നത് പൂര്‍ണമായും ശരിയല്ലാത്ത കാര്യമാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

മുമ്പ് ഡിവില്ലിയേഴ്‌സ് തന്റെ യൂടൂബ് ചാനലിലാണ് കോഹ്ലിക്ക് രണ്ടാമതൊരു കുഞ്ഞ് വരുന്നുവെന്നത് ലോകത്തെ അറിയിച്ചത്. കോഹ്ലിയുമായുള്ള സംഭാഷണത്തിന് ശേഷമാണ് ഡിവില്ലിയേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കോഹ്ലി കളിച്ചിരുന്നില്ല. അടുത്ത മൂന്ന് ടെസ്റ്റുകളിലും കോഹ്ലി ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിവില്ലിയേഴ്‌സ് യൂടേണ്‍ അടിച്ചിരിക്കുന്നത്.

വിരാട് കോഹ്ലിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. കോഹ്ലിക്ക് ആശംസകള്‍ നല്‍കുകയാണ് തനിക്ക് ചെയ്യാന്‍ കഴിയുക. ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തത് എന്തുകൊണ്ടായാലും കോഹ്ലി ശക്തമായി തിരിച്ചുവരുമെന്ന് താന്‍ വിശ്വസിക്കുന്നുതായും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Tags