ദേശീയ ഗുസ്തി താരങ്ങളുടെ സമരം അവസാനിപ്പിച്ചു

gusthi
താരങ്ങളുമായി കായിക മന്ത്രി നടത്തിയ രണ്ടാമത്തെ ചർച്ച ഏഴു മണിക്കൂറോളം നീണ്ടു.

ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരം പിന്‍വലിച്ച് ഗുസ്തി താരങ്ങള്‍. 

ലൈംഗികാരോപണങ്ങളില്‍ പൂര്‍ത്തിയാകുന്നതുവരെ ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബബ്രിജ് ഭൂഷണിനെ മാറ്റിനിര്‍ത്തുമെന്ന് കായിക മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചതിന് പിന്നാലെയാണിത്. അന്വേഷണം നാലാഴ്ച നീണ്ടുനില്‍ക്കുമെന്നാണ് സൂചന.

താരങ്ങളുമായി കായിക മന്ത്രി നടത്തിയ രണ്ടാമത്തെ ചർച്ച ഏഴു മണിക്കൂറോളം നീണ്ടു. ബ്രിജ് ഭൂഷണിന്റെ രാജി, ഫെഡറേഷൻ ആകെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങൾ മുന്നോട്ടുവെച്ചത്.  രാജിവെക്കാൻ തയ്യാറാകില്ലെന്നാണ്  ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ആവർത്തിക്കുന്നത്.

 ബ്രിജ്ഭൂഷൺ ശരണിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ ഒളിമ്പിക് അസോസിയേഷൻ ഏഴംഗ സമിതിയെ നിയോഗിച്ചു. മേരി കോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്.

Share this story