വനിതാ ഏഷ്യാ കപ്പ് ടി20; ഇന്ത്യ പാകിസ്താന്‍ മത്സരം ഒക്ടോബര്‍ ഏഴിന്

google news
india

വനിതാ ഏഷ്യാ കപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഒക്ടോബര്‍ ഏഴിനു നടക്കും. ബംഗ്ലാദേശും തായ്‌ലന്‍ഡും തമ്മില്‍ ഹഒക്ടോബര്‍ ഒന്നിനാണ് ഉദ്ഘാടന മത്സരം.
ബംഗ്ലാദേശിലെ സില്‍ഹെറ്റിലാണ് മത്സരങ്ങളെല്ലാം നടക്കുക. ആകെ ഏഴ് ടീമുകള്‍ ഏഷ്യാ കപ്പില്‍ മത്സരിക്കും. ഇന്ത്യക്കും പാകിസ്താനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലന്‍ഡ് എന്നിവരാണ് മറ്റ് ടീമുകള്‍. റൗണ്ട് ടോബിന്‍ മാതൃകയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി കളിക്കും.

ഒക്ടോബര്‍ ഒന്നിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ ദിവസത്തിലെ രണ്ടാം മത്സരമാണ് ഇത്. ഒക്ടോബര്‍ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഏഴിനാണ് ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

Tags