വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് വിരമിച്ചു
pollard
വിന്‍ഡീസിനായി 123 ഏകദിനങ്ങളും 101 ടി20കളുമാണ് പൊള്ളാര്‍ഡ് കളിച്ചിട്ടുള്ളത്.

വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ടി20 താരങ്ങളില്‍ ഒരാളായ പൊള്ളാര്‍ഡ് കളി മതിയാക്കുകയാണെന്നറിയിച്ചത്. വിന്‍ഡീസിനായി 123 ഏകദിനങ്ങളും 101 ടി20കളുമാണ് പൊള്ളാര്‍ഡ് കളിച്ചിട്ടുള്ളത്. 34കാരനായ താരം ദേശീയ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്.

2007ലാണ് പൊള്ളാര്‍ഡ് വെസ്റ്റ് ഇന്‍ഡീസിനായി അരങ്ങേറിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെയായിരുന്നു താരത്തിന്റെ അവസാന മത്സരം. ഏകദിനത്തില്‍ 26 ശരാശരിയില്‍ 2706 റണ്‍സും 55 വിക്കറ്റും നേടിയിട്ടുള്ള താരം ടി20യില്‍ 1569 റണ്‍സും 44 വിക്കറ്റും നേടിയിട്ടുണ്ട്. 25 ആണ് ടി20 ക്രിക്കറ്റിലെ ശരാശരി. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ പൊള്ളാര്‍ഡ് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരും.

Share this story