വാന്‍ ഡെ ബീകിന് പരിക്ക് ; ഈ സീസണ്‍ നഷ്ടമാകും

van de

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കനത്ത തിരിച്ചടിയായി മിഡ്ഫീല്‍ഡര്‍ ഡോണി വാന്‍ ഡെ ബീക് പരിക്കേറ്റ് പുറത്തായി. താരത്തിന്റെ മുട്ടിനേറ്റ പരിക്ക് ഗുരുതരമാണ്. ശസ്ത്രക്രിയ ആവശ്യമാണെന്ന് ക്ലബ് അധികൃതര്‍ പറഞ്ഞു.
ഗുരുതര പരിക്കേറ്റ ഡെ ബീകിന്റെ സേവനം ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് അറിയിച്ചു. വാന്‍ ഡെ ബീകിന് ആറു മാസത്തോളം വിശ്രമം വേണ്ടിവരും.
 

Share this story