നെയ്മർ സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കി
neymar
വിമാനത്തിൽ നെയ്മർക്കൊപ്പം സഹോദരി റഫേല്ല സാൻ്റോസ്, പങ്കാളി ബ്രൂണ ബിയാൻകാർഡി എന്നിവരും ഉണ്ടായിരുന്നു.

ബ്രസീൽ സൂപ്പർ താരം നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റിന്റെ വിൻഡ്‌ഷീൽഡിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി വിമാനം നിലത്തിറക്കി. രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് താരം പിന്നീട് യാത്ര തുടർന്നത്. വിമാനത്തിൽ നെയ്മർക്കൊപ്പം സഹോദരി റഫേല്ല സാൻ്റോസ്, പങ്കാളി ബ്രൂണ ബിയാൻകാർഡി എന്നിവരും ഉണ്ടായിരുന്നു.

ബാർബഡോസിൽ . ബാർബഡോസിൽ നിന്ന് അവധിക്കാലം ആസ്വദിച്ചതിനു ശേഷം ജന്മനാടായ ബ്രസീലിലെ സാവോ പോളോയിലേക്ക് തിരികെ വരുകയായിരുന്നു നെയ്മർ. ഇതിനിടെയാണ് വിമാനത്തിൽ തകരാറ് കണ്ടെത്തിയത്. തുടർന്ന് ബോവ വിസ്റ്റ എന്ന സ്ഥലത്ത് വിമാനം ഇറക്കുകയായിരുന്നു.

Share this story