ചെസ് ഒളിമ്പ്യാഡിന്റെ നാലാംറൗണ്ട് മത്സരങ്ങള്‍ ഇന്നു നടക്കും
chess,kannur
വൈകിട്ട് മൂന്നു മുതലാണ് മത്സരങ്ങള്‍.

തമിഴ് നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിമ്പ്യാഡിന്റെ നാലാംറൗണ്ട് മത്സരങ്ങള്‍ ഇന്നു നടക്കും. വൈകിട്ട് മൂന്നു മുതലാണ് മത്സരങ്ങള്‍. ഇന്ത്യയുടെ ആറു ടീമുകളും ഇന്നിറങ്ങും. ഓപ്പണ്‍ വിഭാഗത്തില്‍ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവരാണ് എതിരാളികള്‍.
വനിതാ ടീം ഹംഗറി, എസ്റ്റോണിയ, ജോര്‍ജിയ ടീമുകളുമായി ഏറ്റുമുട്ടും. ഈ ഒളിമ്പ്യാഡിലെ ആദ്യ തോല്‍വി ഇന്ത്യയ്ക്ക് ഇന്നലെയുണ്ടായി. വനിതാ വിഭാഗം സി ടീമിലെ സാഹിതി വര്‍ഷിണിയാണ് ആസ്ട്രിയയോട് തോറ്റത്. ആറു ടീമുകളിലായി 16 പേര്‍ വിജയിച്ചപ്പോള്‍, ഒന്‍പതു പേര്‍ സമനില വഴങ്ങി. ഓപ്പണ്‍ വിഭാഗത്തിലെ ബി ടീം ഇന്നലെയും സമ്പൂര്‍ണ ജയം സ്വന്തമാക്കി.

Share this story