വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റന്‍; ചരിത്രത്തിലാദ്യമായി ഇന്ത്യ കിരീടം സ്വന്തമാക്കി
THOMAS CUP
അതിനു മുൻപു നടന്ന മത്സരത്തിൽ, ഇന്ത്യയുടെ സാത്വിക് രണ്‍കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യംമുഹമ്മദ് അഹ്‌സാന്‍– കെവിൻ സഞ്ജയ സഖ്യത്തെ കീഴടക്കിയിരുന്നു. ആദ്യ ഗെയിം നഷ്ടമായ ഇന്ത്യൻ ഡബിൾസ് സഖ്യം ഉജ്വലമായി തിരിച്ചടിച്ച് മത്സരം 18–21, 23–21, 21–19 എന്ന സ്കോറിനാണു സ്വന്തമാക്കിയത്.

ബാങ്കോക്ക്∙ തോമസ് കപ്പ് കിരീട നേട്ടത്തോടെ ബാഡ്മിന്റനിൽ ഇന്ത്യ പുതുചരിത്രം എഴുതിച്ചേർത്തു . ഫൈനലിൽ ഇന്തൊനീഷ്യയെ കീഴടക്കിയ ഇന്ത്യ, ചരിത്രത്തില്‍ ആദ്യമായി തോമസ് കപ്പ് സ്വർണമെഡൽസ്വന്തമാക്കി.

14 തവണ തോമസ് കപ്പ് ചാംപ്യൻമാരായിട്ടുള്ള ടീമും നിലവിലെ ജേതാക്കളുമായിരുന്നുഇന്തൊനീഷ്യ. ആദ്യം നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ യുവതാരം ലക്ഷ്യ സെൻ, പിന്നാലെ നടന്നഡബിൾസ് മത്സരത്തിൽ സാത്വിക് രൺകിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം, മൂന്നാമത്തെ മത്സരത്തിൽ കിഡംബി ശ്രീകാന്ത് എന്നിവരും ഇന്തൊനീഷ്യൻ താരങ്ങളെ തകർത്തതോടെ 3–0നാണ് ഇന്ത്യ കീരീടമണിഞ്ഞത്.

ആദ്യ 3 കളിയും ജയിച്ച് ഇന്ത്യ സ്വർണമെഡൽ നേടിയതോടെ മൂന്നാം പുരുഷ സിംഗിൾസ് മത്സരവും 2–ാംഡബിൾസ് മത്സരവും ഉപേക്ഷിച്ചു.3–ാം മത്സരത്തിൽ കിഡംബി ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകൾക്ക് ജോനാഥൻ ക്രിസ്റ്റിയെ (21–15, 23–21) തകർത്തു.

അതിനു മുൻപു നടന്ന മത്സരത്തിൽ, ഇന്ത്യയുടെ സാത്വിക് രണ്‍കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യംമുഹമ്മദ് അഹ്‌സാന്‍– കെവിൻ സഞ്ജയ സഖ്യത്തെ കീഴടക്കിയിരുന്നു. ആദ്യ ഗെയിം നഷ്ടമായ ഇന്ത്യൻ ഡബിൾസ് സഖ്യം ഉജ്വലമായി തിരിച്ചടിച്ച് മത്സരം 18–21, 23–21, 21–19 എന്ന സ്കോറിനാണു സ്വന്തമാക്കിയത്.

ഫൈനലിലെ ആദ്യ മത്സരത്തിൽ, ലക്ഷ്യ സെൻ, ആന്തണി ഗിൻടിങ്ങിനെ 8–21, 21–17, 21–16 എന്നസ്കോറിനാണു കീഴടക്കിയത്. ഒരു മണിക്കൂറും 5 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ ജയം പിടിച്ചെടുത്തത്. ഡെൻമാർക്കിനെ സെമിയിൽ 3–2നു മറികടന്നായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം.

Share this story