ഷമിക്ക് കൊവിഡ്; ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഉമേഷ് യാദവ് കളിച്ചേക്കും
shami

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം 20ന് ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഷമി കളിച്ചേക്കില്ലെന്നാണ് വിവരം. മൊഹാലിയിലാണ് ആദ്യ മത്സരം നടക്കുക. എന്നാല്‍, താരം ഇതുവരെ മൊഹാലിയില്‍ എത്തിയിട്ടില്ല. ഷമിയ്ക്ക് പകരം പരമ്പരയില്‍ ഉമേഷ് യാദവ് കളിച്ചേക്കുമെന്നാണ് വിവരം.
കൗണ്ടി ക്ലബായ മിഡില്‍സെക്‌സിനു വേണ്ടി കളിച്ചുകൊണ്ടിരുന്ന ഉമേഷ് പരുക്കേറ്റ് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ചതുര്‍ദിന ഗെയിം കളിക്കാന്‍ കഴിയുന്ന തരത്തില്‍ താരം മാച്ച് ഫിറ്റല്ല എന്ന് ക്ലബ് അറിയിച്ചു. പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയതിനു ശേഷം ഉമേഷിനെ ഓസീസിനെതിരായ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

Share this story