2026 വനിതാ ഫുട്ബോൾ ഏഷ്യൻ കപ്പിനുള്ള ആതിഥേയത്വത്തിനായി സൗദി അറേബ്യ രംഗത്ത്
Wed, 3 Aug 2022

2026 വനിതാ ഫുട്ബോൾ ഏഷ്യൻ കപ്പിനുള്ള ആതിഥേയത്വത്തിനായി സൗദി അറേബ്യ രംഗത്ത്. സൗദി അറേബ്യക്കൊപ്പം ഓസ്ട്രേലിയ, ജോർദാൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളും ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് സൗദി അറേബ്യയുടെ വനിതാ ടീം ചരിത്രത്തിൽ ആദ്യമായി ഒരു മത്സരം കളിച്ചത്. 2017 വരെ വനിതകൾക്ക് സ്റ്റേഡിയത്തിലിരുന്ന് കായികമത്സരങ്ങൾ കാണാൻ പോലും അനുവാദമുണ്ടായിരുന്നില്ല.
2006ലാണ് ഓസ്ട്രേലിയ അവസാനമായി വനിതാ ഏഷ്യൻ കപ്പ് നടത്തിയത്. ജോർദാർ 2018 ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു.