ഖത്തർ ലോകകപ്പ് മത്സരങ്ങളെല്ലാം സൗജന്യമായി കാണാം: മത്സരവുമായി സുപ്രിംകമ്മിറ്റി
ss;l

ദോഹ: ഒരുഭാഗ്യശാലിക്ക് ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും സൗജന്യമായി കാണാനുള്ള അവസരമൊരുക്കി പ്രാദേശിക സംഘാടകരായ സുപ്രിംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി. 'എവരി ബ്യൂട്ടിഫുകൾ ഗെയിം' എന്ന മത്സരത്തിലൂടെയാണ് ഈ ഭാഗ്യശാലിയെ തെരഞ്ഞെടുക്കുക.ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർക്ക് സുപ്രിംകമ്മിറ്റി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാം. ഇതിനായി സുപ്രിംകമ്മിറ്റി നൽകുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ അയക്കണം.

ദൈർഘ്യം ഒരു മിനുട്ടിൽ കൂടരുത്. അപേക്ഷകൻ 21 വയസുള്ളയാളും സോഷ്യൽ മീഡിയ, കാമറ സ്‌കിൽസ് ഉള്ളയാളുമാകണം. ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും വേണം. ഒപ്പം നവംബർ 18 മുതൽ ഡിസംബർ 19 വരെ ഖത്തറിൽ ഉള്ളയാളുമാകണം. അപേക്ഷിക്കുന്നവരിൽ നിന്ന് ഒരു സംഘത്തിനാണ് എവരി ബ്യൂട്ടിഫുൾ ഗെയിമിൽ പങ്കെടുക്കാൻ അവസരം. വിജയിക്കുന്നയാൾക്ക് മത്സര ടിക്കറ്റുകൾക്ക് പുറമെ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യാത്ര എന്നിവ സൗജന്യമായി ലഭിക്കും.

Share this story