പുതിയ പോസ്റ്ററുമായി ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന 'കായ്‌പോള'

kaypola

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി കെജി ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. വീല്‍ചെയര്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിക്കും വിധം വിജയിയായ ഒരു മനുഷ്യന്‍ ബാറ്റും പിടിച്ച് ഒരു സ്റ്റേഡിയത്തിന് സമീപം വീല്‍ചെയറില്‍ ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്. വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം വിഎംആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മ്മിക്കുന്നത്.

ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും വീല്‍ചെയര്‍ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റേതായി മുന്‍പ് ഇറങ്ങിയ പോസ്റ്ററും ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 

Share this story