പാക്കിസ്ഥാനില്‍ പരമ്പര നേടി അയര്‍ലന്‍ഡ്
ireland
പാക്കിസ്ഥാനെതിരായ വനിതാ ട്വന്റി 20 പരമ്പര സ്വന്തമാക്കി അയര്‍ലന്‍ഡ്. പരമ്പരയിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ 34 റണ്‍സിന് തകര്‍ത്താണ് അയര്‍ലന്‍ഡ് പാക് മണ്ണിലെ ആദ്യ പരമ്പര നേട്ടം സ്വന്തമാക്കിയത്.(2-1)
ആദ്യം  ബാറ്റു ചെയ്ത ഐറിഷ് പട നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 18.5 ഓവറില്‍ 133 റണ്‍സിന് ഓള്‍ഔട്ടാകേണ്ടിവന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ലിന്‍ കെല്ലിയും ലോറ ഡെലാനിയുമാണ് ഐറിഷ് വിജയം ഉറപ്പാക്കിയത്.
 

Share this story