പരിക്ക് വില്ലനാകുന്നു ; ബെല്‍ജിയം താരം ലുക്കാക്കുവിന് രണ്ടു മത്സരങ്ങള്‍ നഷ്ടമാകും

lukaku

ഖത്തര്‍ ലോകകപ്പില്‍ പരിക്ക് താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. ബെല്‍ജിയം ഗോള്‍ മെഷീന്‍ റൊമേലു ലുക്കാക്കുവിന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. ഹാംസ്ട്രിംഗ് ഇഞ്ചുറി കാരണം വിശ്രമത്തിലായ സൂപ്പര്‍ സ്‌ട്രൈക്കറിന്റെ സേവനം ആദ്യ മത്സരങ്ങളില്‍ ലഭിക്കില്ലെന്നും ക്രോയേഷ്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ താരം തിരിച്ചെത്തുമെന്നും ടീം അറിയിച്ചു.
വെള്ളിയാഴ്ച ഖത്തറില്‍ എത്തിയെങ്കിലും താരം പരിശീലനത്തില്‍ പങ്കെടുത്തില്ല. ബെല്‍ജിയത്തിന്റെ എക്കാലത്തേയും ടോപ് സ്‌കോററാണ് ലുക്കാക്കു.
 

Share this story