ഇന്ത്യ ഇന്ന് കീവീസിനെതിരെ ; യുവ താരങ്ങള്‍ക്ക് വിശ്രമം

india
ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നു മത്സര ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് വെല്ലിംഗ്ടണില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 നാണ് മത്സരം. ഹാര്‍ദിക് പൗണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവ താരങ്ങളെയാണ് കളിക്കിറക്കുന്നത്. ഹാര്‍ദിക് പൗണ്ഡ്യ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ്, ഹര്‍ഷന്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
 

Share this story