സൈമൺസിന്റെ മരണത്തിൽ ഞെട്ടി ഹർഭജൻ സിങ് ; വിവാദ സംഭവത്തിൽ ഇരുവരും പരസ്പരം മാപ്പുപറഞ്ഞിരുന്നു
harbajan

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രു സൈമൺസിന്റെ വിയോഗ വാർത്തയിൽ ഏറ്റവും കൂടുതൽ ഞെട്ടലുണ്ടാകുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങിനാണ്. സൈമൺസിന്റെ അപ്രതീക്ഷിതമായ വിയോ​ഗം തനിക്കൊരു ഷോക്കായിപ്പോയെന്ന് താരം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയെന്നും ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. അങ്ങനെയൊരു ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. ആദ്യം പിണങ്ങിയും പിന്നീട് ഇണങ്ങിയും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ആൻഡ്രുവിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും മരണത്തെ കുറിച്ചായിരുന്നു എന്ന യാദൃശ്ചികതയിൽ തരിച്ച് നിൽക്കുകയാണ് കായിക ലോകം. ആൻഡ്രുവിന്റെ അവസാന വാചകങ്ങൾ ഉറ്റ സുഹൃത്ത് ഷെയിൻ വോണിനെ കുറിച്ചായിരുന്നു.

“ആൻഡ്രൂ സൈമണ്ട്സിന്റെ പെട്ടെന്നുള്ള വിയോഗം കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയി. സൈമണ്ട്സിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു”. ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. 
 

Share this story