ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ആതിഥേയ ടീം ഉദ്ഘാടന മത്സരത്തില്‍ തോല്‍വിയറിഞ്ഞു ; ഖത്തറിന് ഇതു വേദനിപ്പിക്കുന്ന റെക്കോര്‍ഡ്

qatar

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് പരാജയപ്പെട്ടതോടെ ഖത്തര്‍ ടീമിന്റെ പേരിലായത് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു റെക്കോര്‍ഡ്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ആതിഥേയ ടീം ഉദ്ഘാടന മത്സരത്തില്‍ തോല്‍വി അറിയുന്നത്. ഇതിന് മുമ്പ് ലോകകപ്പിന് വേദിയൊരുക്കിയ 22 രാജ്യങ്ങളില്‍ 16 ടീമും വിജയത്തോടെയാണ് വിശ്വ മാമാങ്കത്തിന് തുടക്കമിട്ടിട്ടുള്ളത്. ആറ് ടീമുകള്‍ സമനില കൊണ്ട് ആശ്വാസം കണ്ടെത്തി. എന്നാല്‍, വളരെ പ്രതീക്ഷയതോടെ ആദ്യ മത്സരത്തിനിറങ്ങിയ ഖത്തറിന് നിരാശയായിരുന്നു ഫലം.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ഖത്തറിനെ പരാജയപ്പെടുത്തിയത്. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ഇരു ഗോളുകളും ആദ്യ പകുതിയില്‍ ആയിരുന്നു. ഖത്തറിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്ത ഇക്വഡോര്‍ ആദ്യ പകുതിയില്‍ നടത്തിയ ആക്രമണ ശൈലിയില്‍ ഖത്തറിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

Share this story