ഫൗസിയ മാമ്പറ്റ വനിത ഫുട്ബാൾ നവംബറിൽ
football

കോഴിക്കോട്: ഫുട്ബാൾ താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റയുടെ സ്മരണാർഥമുള്ള അഖിലേന്ത്യ വനിത ഫുട്ബാൾ ടൂർണമെന്‍റ് നവംബറിൽ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഐ ലീഗിൽ കളിക്കുന്ന എട്ട് ടീമുകൾ പങ്കെടുക്കും.

വനിത ഫുട്ബാളിനായി അഹോരാത്രം പ്രയത്നിച്ച ഫൗസിയ 2021 ഫെബ്രുവരി 19നാണ് വിടപറഞ്ഞത്. അവരുടെ ഓർമകൾ നിലനിർത്താൻ സുഹൃത്തുക്കളും വനിത താരങ്ങളും ശിഷ്യരും ചേർന്നാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്‍റ് ചെയർപേഴ്സൻ ടി.ആർ. സിസിലി, ദേശീയ കോച്ച് പി.വി. പ്രിയ, സ്പോർട്സ് കൗൺസിൽ ഫുട്ബാൾ കോച്ച് അമൃത അരവിന്ദ്, ടൂർണമെന്‍റ് ട്രഷറർ ടെറി മരിയ സോസ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Share this story