ഫിഫ ലോകകപ്പ് ട്രോഫി ടൂറിന് മസ്‌കത്തിൽ ഊഷ്മള വരവേൽപ്പ്‌
fifa1

മസ്‌ക്കത്ത്: ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന് മുന്നോടിയായുള്ള ഫിഫ ലോകകപ്പ് ട്രോഫി ടൂറിന് മസ്‌കത്തിൽ ഊഷ്മളമായ വരവേൽപ്പ്‌ നൽകി. മുൻ ബ്രസീൽ താരം ഗിൽബെർട്ടോ സിൽവയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോകകപ്പ് ട്രോഫിയുമായി മസ്‌കത്തിൽ എത്തിയത്. ഒമാൻ ഫുട്‌ബോൾ അസോസിയേഷൻ ഫിഫയുമായി സഹകരിച്ചാണ് ഓമനിലേക്ക് ആദ്യമായി ലോകകപ്പ് ട്രോഫി കൊണ്ടുവന്നത്.

ലോകകപ്പ് ട്രോഫിക്ക് സ്വീകരണം നൽകാൻ തെരഞ്ഞെടുത്ത രാജ്യങ്ങളിലൊന്നാണ് ഒമാൻ. ലോകത്തെ 88 നഗരങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായാണ് ടൂർ ഒമാനിലും എത്തിയത്. ലോകകപ്പ് ട്രോഫിയുമായെത്തിയ പ്രതിനിധി സംഘത്തിന് ഒമാന്റെ ഫുട്ബാൾ ഇതിഹാസതാരമായ അൽ ഹബ്സി എല്ലാവിധ ആശംസകളും അറിയിച്ചു. മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ വി.ഐ.പി ടെർമിനലിൽ എത്തിയ സിൽവയെ സ്റ്റേറ്റ് മന്ത്രിയും മസ്‌കറ്റ് ഗവർണറുമായ സൗദ് ബിൻ ഹിലാൽ അൽ ബുസൈദി, ഒ.എഫ്.എ, സ്പോർട്സ്, യൂത്ത്, കൾച്ചർ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. 

Share this story