'സ്ത്രീകള്‍ക്കൊപ്പം മത്സരിക്കരുത്', ട്രാന്‍സ്‌ജെന്‍ഡര്‍ നീന്തല്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി
trans
പ്രായപൂര്‍ത്തിയായ താരങ്ങള്‍ക്കാണ് നീന്തലിന്റെ ലോക ഗവേണിംഗ് ബോഡി 'ഫിന' വിലക്കേര്‍പ്പെടുത്തിയത്

സ്ത്രീകളുടെ എലൈറ്റ് റേസുകളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങളള്‍ക്ക് വിലക്ക്. പ്രായപൂര്‍ത്തിയായ താരങ്ങള്‍ക്കാണ് നീന്തലിന്റെ ലോക ഗവേണിംഗ് ബോഡി 'ഫിന' വിലക്കേര്‍പ്പെടുത്തിയത്. വനിതാ താരങ്ങളെക്കാള്‍ കൂടുതല്‍ ക്ഷമത ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ഉള്ളതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ബുഡാപെസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ അസാധാരണ ജനറല്‍ കോണ്‍ഗ്രസിലാണ് തീരുമാനം. 152 ഫിന അംഗങ്ങളില്‍ നിന്ന് 71% വോട്ടുകള്‍ നേടിയാണ് പുതിയ നയം പാസായത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അമേരിക്കന്‍ കോളജ് നീന്തല്‍ താരം ലിയ തോമസിനെ വനിതാ വിഭാഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുമെന്നാണ് ഇതിനര്‍ത്ഥം.

മരുന്നിലൂടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറച്ചിട്ടും, വനിതാ താരങ്ങളെക്കാള്‍ ട്രാന്‍സ് സ്ത്രീകള്‍ ക്ഷമത നിലനിര്‍ത്തുന്നുവെന്ന് ഫിന സയന്റിഫിക് പാനലില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ മെഡിസിന്‍, നിയമം, കായികം എന്നീ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ടാസ്‌ക് ഫോഴ്‌സില്‍ നിന്ന് ഫിന അംഗങ്ങള്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

Share this story