മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെയും പരിശീലകനെതിരെയും വിമർശനവുമായി ക്രിസ്റ്റ്യാനോ

christiano ronaldo
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെയും പരിശീലകനെതിരെയും രൂക്ഷവിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.”എനിക്ക് പരിശീലകന്‍ ടെന്‍ ഹാഗിനോട് ഒരുതരത്തിലും ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെയും ബഹുമാനിക്കുന്നില്ല. ക്ലബിന്റെ നല്ലതിനാണ് ഞാന്‍ മാഞ്ചസ്റ്ററില്‍ തുടരുന്നത്. എന്നെ ക്ലബില്‍ നിന്ന് പുറത്താക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അക്കൂട്ടത്തില്‍ പരിശീകന്‍ മാത്രമല്ല, വേറെയും കുറെ പേരുണ്ട്. എന്താണ് നടക്കുന്നതെന്നറിയില്ല. ഞാന്‍ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. ചിലര്‍ക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ ആയിരുന്നു. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല.” പിയേഴ്‌സ് മോര്‍ഗനു നല്‍കിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്തുവന്നത്.

മുന്‍ മാഞ്ചസ്റ്റര്‍ താരം വെയ്ന്‍ റൂണിക്കെതിരേയും ക്രിസ്റ്റ്യാനോ സംസാരിക്കുന്നുണ്ട്. ”റൂണി എന്തുകൊണ്ടാണ് എന്നെ വിമര്‍ശിക്കുന്നതെന്ന് അറിയില്ല. ചിലപ്പോള്‍ അദ്ദേഹം ഫുട്‌ബോള്‍ നിര്‍ത്തിട്ടും ഞാന്‍ ഉയര്‍ന്ന് തലത്തില്‍ കളിക്കുന്നതുകൊണ്ടാവാം. അദ്ദേഹത്തെക്കാള്‍ മികച്ചവനാണ് ഞാനെന്നുള്ളത് സത്യമാണെങ്കിലും ഞാനത് പറയുന്നില്ല.” ക്രിസ്റ്റ്യാനോ പറഞ്ഞു.

Share this story