കോമണ്‍വെല്‍ത്ത് ഗെയിംസ് : ഹൈജംപില്‍ വെങ്കലം നേടി തേജസ്വിന്‍
Tejaswin

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അത്ലറ്റിക്സ് വിഭാഗത്തില്‍ തേജസ്വിന്‍ ശങ്കറിലൂടെ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ഹൈജംപില്‍ തേജസ്വിന്‍ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 18 ആയി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹൈജംപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് തേജസ്വിന്‍.

2.22 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് തേജസ്വിന്‍ മെഡല്‍ ഉറപ്പിച്ചത്. അത്ലറ്റിക്സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിന് ശേഷമാണ് തേജസ്വിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എത്താനായത്. ന്യൂസിലന്‍ഡിന്റെ ഹാമിഷ് കെര്‍ 2.25 മീറ്ററുമായി സ്വര്‍ണവും ഓസ്‌ട്രേലിയയുടെ ബ്രാന്‍ഡന്‍ സ്റ്റാര്‍ക്ക് വെള്ളിയും നേടി.
 

Share this story