കോമണ്‍വെല്‍ത്ത് ഗെയിംസ് : ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയക്ക് സ്വര്‍ണം
bajrang-punia

2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും. പുരുഷന്മാരുടെ 65 കിലോ വിഭാഗത്തില്‍ പൂനിയ കാനഡയുടെ ലാച്‌ലെന്‍ മക്‌നീലിനെ തോല്‍പിച്ചു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ നേടുന്ന ഏഴാമത് സ്വർണമാണ് ബജ് രംഗ് പൂനിയയിലൂടെ ലഭിച്ചത്.

57 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് വെള്ളി മെഡല്‍ നേടി. സ്വര്‍ണമെഡല്‍ നേടാനുറപ്പിച്ച് ഫൈനലിലിറങ്ങിയ അന്‍ഷു തോല്‍വിയോടെ വെള്ളിയിലൊതുങ്ങി.

നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്‌കോറിനാണ് നൈജീരിയന്‍ താരത്തിന്റെ വിജയം. മത്സരത്തിന്റെ തുടക്കം തൊട്ട് ഒഡുനായോയാണ് ആധിപത്യം പുലര്‍ത്തിയത്. ഒരു ഘട്ടത്തില്‍ നൈജീരിയന്‍ താരം 4-0 ന് മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചടിച്ച അന്‍ഷു വിജയം നേടാനായി ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം നൈജീരിയന്‍ താരം സ്വന്തമാക്കി.

അന്‍ഷു മാലിക്കിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2021-ല്‍ ഓസ്ലോയില്‍ വെച്ച് നടന്ന ഗുസ്തി ലോകചാമ്പ്യന്‍ഷിപ്പില്‍ അന്‍ഷു വെള്ളി നേടി ചരിത്രം കുറിച്ചിരുന്നു.

Share this story