ഇന്ത്യക്ക് വെങ്കലം : ചരിത്രം രചിച്ച് രൂപാൽ ചൗദരി
roopal-chaudari


കൊളംബിയയിൽ നടക്കുന U20 -ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വനിതകളുടെ 400 മീറ്ററിൽ വെങ്കലം നേടി ചരിത്രം രചിച്ച് ഇന്ത്യയുടെ രൂപാൽ ചൗദരി .

മികച്ച വ്യക്തിഗത സമയമായ 51.85സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഈ ഉത്തർപ്രദേശുകാരിയുടെ നേട്ടം. 2018ൽ ഹിമ ദാസിന്റെ സ്വർണത്തിന് ശേഷം ഈ ഇനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി കൂടിയാണ് രൂപാൽ ചൗദരി .

നേരത്തെ നാല് ഗുണം 400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ വെള്ളി മെഡൽ നേടിയിരുന്നു.
 

Share this story