കിവീസിന് തിരിച്ചടി ; വില്യംസണ്‍ ഇന്ന് ഇറങ്ങില്ല

twenty 20
ഇന്ത്യക്കെതിരെ ഇന്ന് നടക്കുന്ന അവസാന ട്വന്റി 20 മത്സരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന് നഷ്ടമാകും. നേരത്തെ നിശ്ചയിച്ച വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത് കാരണമാണ് താരം പിന്മാറിയത്. വില്യംസണിന് പകരം ടീം സൗത്തി നായകനാകും.
രണ്ടാം ട്വന്റി 20യില്‍ പരാജയം വഴങ്ങിയ കീവിസിന് പരമ്പര നഷ്ടമാകാതിരിക്കാന്‍ മൂന്നാം മത്സരത്തില്‍ ജയം അനിവാര്യമാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
 

Share this story