അമീര്‍ഖാന്‍ ബോക്‌സിംഗില്‍ നിന്ന് വിരമിച്ചു
aamir khan
2004 ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അമീര്‍ ഖാന്‍.

ബ്രിട്ടന്റെ മുന്‍ ലൈറ്റ് വെല്‍റ്റര്‍വെയ്റ്റ് ലോക ചാമ്പ്യന്‍ അമീര്‍ ഖാന്‍ ബോക്‌സിംഗില്‍ നിന്ന് വിരമിച്ചു. 40 പോരാട്ടങ്ങളില്‍ നിന്ന് 34 വിജയങ്ങളുടെ പ്രൊഫഷണല്‍ റെക്കോര്‍ഡോടെയാണ് ഖാന്‍ വിരമിക്കുന്നത്. 2004 ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അമീര്‍ ഖാന്‍. ഫെബ്രുവരിയില്‍ ചിരവൈരിയായ കെല്‍ ബ്രൂക്കിനോട് അമീര്‍ പരാജയപ്പെട്ടിരുന്നു.
'ബോക്‌സിംഗ് ഗ്ലൗസ് അഴിക്കേണ്ട സമയമെത്തി. 27 വര്‍ഷത്തിലേറെ നീണ്ട കരിയറിന് വിരാമമിടുന്നു. കുടുംബവും, സുഹൃത്തുക്കള്‍ക്കും, ആരാധകരും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഹൃദയംഗമമായ നന്ദി..' 35 കാരന്‍ ട്വിറ്ററില്‍ കുറിച്ചു. 17 വര്‍ഷത്തെ പ്രഫഷണല്‍ കരിയറിനാണ് താരം വിരാമമിട്ടത്. 27 വര്‍ഷമായി താരം ബോക്‌സിംഗ് മേഖലയിലുണ്ട്.

Share this story