യുഎഇയിൽ കാര്‍ വിളക്കുകാലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

hgfxz

ഫുജൈറ: യുഎഇയിൽ കാര്‍ വിളക്കുകാലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഫുജൈറയിലെ ദാദ്നയിലാണ് സംഭവം. ഇരുപത് വയസ് പ്രായമുള്ള എമറൈറ്റ് സ്വദേശിയായ യുവാവാണ് വാഹനാപകടത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാവ് കൊല്ലപ്പെട്ടു. 

അപകടത്തില്‍പ്പെട്ട വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് ഫുജൈറ പൊലീസ് ജനറല്‍ കമാന്‍റിലെ ട്രാഫിക് പട്രോള്‍ വിഭാഗം മേധാവി കേണല്‍ സലേ മുഹമ്മദ് അബ്ദുള്ള അല്‍ധാന്‍ഹാനി വ്യക്തമാക്കി. വിളക്കുകാലുമായി കൂട്ടിയിടിച്ചതിന് പിന്നാലെ നിരവധി തവണ കാര്‍ ലക്കം മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയിരിക്കുന്ന മൊഴി. പൊലീസ് അപകട സ്ഥലത്ത് എത്തി വാഹനാവശിഷ്ടങ്ങള്‍ മാറ്റുകയും യുവാവിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. 

Share this story