യുഎഇയില്‍ പരക്കെ മഴ

google news
rain

യുഎഇയില്‍ പരക്കെ മഴ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ മഴ പല എമിറേറ്റുകളിലും ഇടതടവില്ലാതെ തുടരുകയാണ്. ഇന്നു കാറ്റും മഴയും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ യുഎഇ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപന ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്കിന് അനുമതി നല്‍കി.
സ്‌കൂള്‍, കോളജ് സര്‍വകലാശാല തുടങ്ങിയ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇന്നു റിമോട്ട് ക്ലാസിലേക്ക് മാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അടിയന്തര സേവന മേഖലയില്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാം.
 

Tags