പ്രവാസി കലാകാരന്മാര്‍ നിര്‍മ്മിക്കുന്ന വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് ഇന്ന് പുറത്തിറക്കും
ellunda

 


സോഹാര്‍: ഒരുകൂട്ടം പ്രവാസി കലാകാരന്മാര്‍  വ്യൂ മീഡിയ  പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ നിര്‍മിക്കുന്ന 'എള്ളുണ്ട' എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ്  സോഹാര്‍ കോഴിക്കോടന്‍ മക്കാനി ഹാളില്‍ വെച്ചു ലോഞ്ച് ചെയ്യുന്നു. 04.08.2022 വ്യാഴാഴ്ച രാത്രി 9.30 ന് ആണ് പരിപാടി.

വര്‍ത്തമാന കാലത്തെ പ്രശ്‌നങ്ങള്‍, ഒരുകൂട്ടം  പ്രവാസികള്‍ വൈകുന്നേരങ്ങളില്‍ തമ്പടിക്കുന്ന ഇടങ്ങളില്‍ ഇരുന്നു പറയുന്ന സൊറകളാണ് ഇതിവൃത്തം. കളിയും കാര്യവും തമാശയും ആക്ഷേപവും അഭിപ്രായവും യോജിപ്പും വിയോജിപ്പുമായി മുന്നേറുന്ന 'എള്ളുണ്ട' പോയ കാലത്തിന്റെ എള്ളോളം ഇല്ല പൊളിവചനം എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുകയാണ് എന്ന് സംവിധായകന്‍ റഫീഖ് പറമ്പത്ത് പറയുന്നു.

Share this story