സന്ദര്‍ശക വീസ ; യുഎഇയിലേക്ക് വരുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി വിമാന കമ്പനികള്‍

google news
flight

സന്ദര്‍ശക ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് വരുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി വിമാന കമ്പനികള്‍. ആറു മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാന്‍ ഹോട്ടല്‍ റിസര്‍വേഷന്‍ ചെയ്തതിന്റെ രേഖ യാത്രാ കാലയളവില്‍ ചെലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിര്‍ദ്ദേശം.
ഒരു മാസത്തെ വീസയില്‍ എത്തുന്നവര്‍ 3000 ദിര്‍ഹവും (68000 ) ഒന്നിലേറെ മാസത്തേക്ക് എത്തുന്നവര്‍ അയ്യായിരം ദിര്‍ഹവും (1.13 ലക്ഷം രൂപ) കൈവശം വയ്ക്കണമെന്ന് വിമാന കമ്പനികള്‍ നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
 

Tags