മലയാളി യുവ വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു

google news
A young Malayali businessman died after collapsing in the UK

ലണ്ടന്‍: മലയാളി യുവ വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മരണം.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ പെട്രീഷ്യ ജോഷ്വ. ക്രോയ്‌ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയില്‍ ഐ. ഗില്‍സ്, രാജി ഗില്‍സ് എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരന്‍ അഗില്‍ ഗില്‍സ്. ഫെബ്രുവരി 14 ന് ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാന്‍ ഇരിക്കെയാണ് റാഗിലിന്റെ അപ്രതീക്ഷിത വിയോഗം.

റാഗിലിന്റെ കുടുംബം മുപ്പത് വര്‍ഷം മുമ്പ് യുകെയില്‍ എത്തിയതാണ്. ക്രോയിഡോണിലെ വെസ്റ്റ്‌കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില്‍ ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്.
 

Tags