യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്; ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത
Oct 20, 2024, 14:47 IST
അബുദാബി: യുഎഇയില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം . ഈ മാസം 23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.
ചൊവ്വ, ബുധൻ ദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. അതേസമയം അബുദാബിയുടെ വിവിധ ഭാഗങ്ങളിലും അൽ ഐനിലും ഫുജൈറയിലും ശനിയാഴ്ച നേരിയ തോതിൽ മഴ പെയ്തു. ചില പ്രദേശങ്ങളിൽ രാത്രി 10 വരെ മേഘങ്ങളുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്‍കിയിരുന്നു.