യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ട്രക്ക് മറിഞ്ഞ് മലയാളിയായ യുവാവിന് ദാരുണാന്ത്യം
Aug 28, 2024, 11:15 IST
കോഴിക്കോട്: യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ട്രക്ക് മറിഞ്ഞ് മലയാളിയായ യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ കുണ്ടിലത്തോട്ട് വീട്ടിൽ അതുൽ(27) ആണ് മരിച്ചത്. അതുൽ അടുത്ത മാസം അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് ദാരുണ അപകടം നടന്നത്.
അതുലാണ് അപകടം നടക്കുന്ന സമയത്ത് ട്രക്ക് ഓടിച്ചിരുന്നത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന അതുൽ ഓടിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുകയായിരുന്നു അതുൽ. അവിവാഹിതനാണ്. എകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനാണ്.