അഞ്ച് രാജ്യങ്ങള്‍ക്ക് എംപോക്സ് വാക്സീന്‍ നല്‍കാന്‍ യുഎഇ
Sep 2, 2024, 15:47 IST
അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് എംപോക്സിനുള്ള വാക്സീന്‍ നല്‍കുമെന്ന് യുഎഇ. ദക്ഷിണാഫ്രിക്ക, നൈജീരിയ, കോംഗോ, ഐവറി കോസ്റ്റ്, കാമറൂണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വാക്സിന്‍ നല്‍കുക.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവിനെ തുടര്‍ന്നാണിത്. ഈ രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ വെല്ലുവിളി നേരിടുന്നതിന്റെ ഭാഗമായാണ് നടപടി.