യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

google news
oman train

യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഹഫീത് റെയില്‍ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഒമാനി എമിറാത്തി റെയില്‍വേ ശൃംഖല പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാന്‍ കരാറില്‍ ഒപ്പിട്ടു.
ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ യുഎഇ സന്ദര്‍ശനത്തിനിടെയായിരുന്നു കരാറായത്. ഷെയര്‍ ഹോള്‍ഡര്‍ കരാറില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫാളന്‍ ഹീറോസ് അഫയേഴ്‌സ് പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനും ഇത്തിഹാദ് റെയില്‍ ചെയര്‍മാനുമായ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു
 

Tags