യുഎഇ ദേശീയ ദിനം ; സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

uae
uae

വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായര്‍ ഇതോടൊപ്പം ചേരുമ്പോള്‍ ഫലത്തില്‍ നാലു ദിവസമായി മാറും

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് രണ്ടു ദിവസം അവധിലഭിക്കും. ഡിസംബര്‍ 2,3 തിയതികളിലാണ് അവധിയെന്ന് മനുഷ്യവിഭവ സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.


എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായര്‍ ഇതോടൊപ്പം ചേരുമ്പോള്‍ ഫലത്തില്‍ നാലു ദിവസമായി മാറും. 
2024 ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.
അതേസമയം യുഎഇ പൊതുമേഖലയ്ക്ക് നാലു ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 2നാണ് 53ാമത് ദേശിയ ദിനം.

Tags