യുഎഇയിൽ ഒക്ടോബർ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

fuel
fuel

യുഎഇയിൽ ഒക്ടോബർ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു.പെട്രോൾ, ഡീസൽ വില കുറയും.യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.66 ദിർഹം ആണ് പുതിയ വില. സെപ്തംബർ മാസത്തിൽ ഇത് ലിറ്ററിന് 2.90 ദിർഹം ആയിരുന്നു. 

സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.54 ദിർഹം ആണ് ഒക്ടോബർ മാസത്തിലെ നിരക്ക്. സെപ്തംബർ മാസത്തിൽ ഇത് 2.78 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് 2.47 ദിർഹം ആണ് പുതിയ നിരക്ക്. 2.71 ദിർഹം ആയിരുന്നു സെപ്തംബർ മാസത്തിൽ. ഡീസലിനും വില കുറയും. 2.6 ദിർഹം ആണ് പുതിയ നിരക്ക്. നിലവിൽ ഇത് 2.78 ദിർഹം ആണ്. 

Tags