മസ്‌കത്തില്‍ വീടിന് തീ പിടിച്ച് രണ്ടു മരണം

oman
oman

മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വീടിന് തീ പിടിച്ച് രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പിടിത്ത കാരണം വ്യക്തമല്ല.

താമസ കെട്ടിടത്തിനുള്ളില്‍ നിന്ന് തീ ഉയരുകയായിരുന്നു. ഫര്‍ണീച്ചറുകളും മറ്റ് ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ കത്തി നശിച്ചു. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
 

Tags