ചികിത്സ പിഴവുകള്‍ പരാതിപ്പെടാം ; പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം

oman
oman

ചികിത്സാ വേളയില്‍ ഉണ്ടാകുന്ന പിഴവുകള്‍ പരാതിപ്പെടുന്നതിനും ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പഠിക്കുന്നതിനുമായ് പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം.

പ്രത്യേകം ഫീസ് നല്‍കിയാണ് പരാതി സമര്‍പ്പിക്കേണ്ടത്. ചികിത്സ പിഴവ് ഉണ്ടെന്ന് സംശയിക്കുന്ന ഏതൊരാള്‍ക്കും മന്ത്രാലയത്തിന് പരാതികള്‍ സമര്‍പ്പിക്കുന്നതാണ്,
25 റിയാലാണ് പരാതി നല്‍കുന്നതിനുള്ള ഫീസ്.

അതേസമയം സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്നും ആരോഗ്യമന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. കോടതിയോ മെഡിക്കല്‍ സുപ്രീം കമ്മിറ്റിയോ ചികിത്സ പിഴവ് ഉണ്ടായതായി കണ്ടെത്തിയാല്‍ അടച്ച 25 റിയാല്‍ തിരികെ ലഭിക്കും.
 

Tags