ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

google news
qatar grand pre

കാറോട്ട പ്രേമികള്‍ കാത്തിരിക്കുന്ന ഫോര്‍മുല വണ്‍ ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഒക്ടോബര്‍ 6 മുതല്‍ 8 വരെ ലുസെയ്ല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ഫോര്‍മുല വണ്‍ ഖത്തര്‍ ഗ്രാന്‍ഡ് പ്രി മത്സരങ്ങള്‍ നടക്കുന്നത്.


നിശ്ചിത കാലത്തേക്കുള്ള ഏര്‍ലി ബേര്‍ഡ് ജനറല്‍ ടിക്കറ്റുകളാണ് ലുസെയ്ല്‍ സര്‍ക്യൂട്ട് സ്‌പോര്‍ട്‌സ് ക്ലബിന്റെ വെബ്‌സൈറ്റില്‍ വില്‍പ്പന തുടങ്ങിയത്. അതേ സമയം എന്നുവരെയാണ് വില്‍പ്പനയെന്ന് വ്യക്തമാക്കിയിട്ടില്ല. 8നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്രാന്‍ഡ് പ്രി. പ്രാദേശിക സമയം രാത്രി 8ന് ആണ് എഫ് വണ്‍ മത്സരം.
 

Tags