യുഎഇയില്‍ വെച്ച് സ്വാഭാവിക മരണം സംഭവിക്കുന്നവര്‍ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ, കുടുംബത്തിന് ലഭിക്കുക 8 ലക്ഷം വരെ

uae
uae

തുടക്കത്തില്‍ ഗാര്‍ഗേഷ് ഇന്‍ഷുറന്‍സ് സര്‍വീസ്, ഓറിയന്റ് സര്‍വീസ് എന്നീ കമ്പനികളുമായി കൈകോര്‍ത്തായിരുന്നു പദ്ധതി ആരംഭിച്ചത്.

യുഎഇയില്‍ സ്വാഭാവികമായോ അപകടം മൂലമോ മരണം സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പുതിയ കമ്പനികള്‍ കൈകോര്‍ക്കുന്നു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിച്ച പദ്ധതിയില്‍ ദുബൈ നാഷണല്‍ ഇന്‍ഷുറന്‍സും (ഡിഎന്‍ഐ) നെക്‌സസ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സും കൈകോര്‍ക്കും. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം വരുമാനം കുറഞ്ഞ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കായി ആരംഭിച്ച ലൈഫ് പ്രൊട്ടക്ഷന്‍ പദ്ധതിയുടെ വിപുലീകരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ഗാര്‍ഗേഷ് ഇന്‍ഷുറന്‍സ് സര്‍വീസ്, ഓറിയന്റ് സര്‍വീസ് എന്നീ കമ്പനികളുമായി കൈകോര്‍ത്തായിരുന്നു പദ്ധതി ആരംഭിച്ചത്.

മിക്ക കമ്പനികളും തൊഴിലാളികള്‍ക്ക് നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ ജോലിയുമായി ബന്ധപ്പെട്ട് മരണമോ പരിക്കുകളോ സംഭവിച്ചാല്‍ മാത്രമുള്ളതാണ്. എന്നാല്‍, തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ ആശ്രിതര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന യാതൊരു വിധത്തിലുള്ള ഇന്‍ഷുറന്‍സുകളും കമ്പനികള്‍ നല്‍കുന്നില്ല എന്ന പശ്ചാത്തലത്തിലാണ് ലൈഫ് പ്രൊട്ടക്ഷന്‍ പദ്ധതി കൊണ്ടുവന്നതെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. 

പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്താവുന്നതാണ്. 18 മുതല്‍ 69 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ഇതില്‍ അം?ഗങ്ങളാകാന്‍ കഴിയും. പ്രതിവര്‍ഷം 32 ദിര്‍ഹമാണ് പ്രീമിയം. യുഎഇ റസിഡന്‍സി വിസയുള്ളവര്‍ക്ക് ലോകത്ത് എവിടെയും ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. മരണം സംഭവിക്കുകയോ ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടം സംഭവിക്കുകയോ ചെയ്താല്‍ 35,000 ദിര്‍ഹം വരെ ഇന്‍ഷുറന്‍സ് ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാന്‍ 12,000 ദിര്‍ഹം വരെയുള്ള ചെലവ് ഇന്‍ഷുറന്‍സ് കമ്പനി വഹിക്കുകയും ചെയ്യും.   
യുഎഇയില്‍ 43 ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളാണുള്ളത്. 

Tags

News Hub