ടൂറിസ്റ്റ് വിസകളില്‍ വരുന്നവര്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ ദിവസം സൗദിയില്‍ തങ്ങാന്‍ അനുവാദമില്ല

Saudi Arabia

ടൂറിസ്റ്റ് വിസകളില്‍ വരുന്നവര്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ സൗദിയില്‍ തങ്ങാന്‍ അനുവാദമില്ലെന്ന് ടൂറിസ്റ്റ് മന്ത്രാലയം. സന്ദര്‍ശക വിസകളെ പോലെ കാലാവധി പുതുക്കാന്‍ ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ക്ക് സാധിക്കില്ല. 

കാലാവധിക്ക് ശേഷം സൗദിയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും നൂറു റിയാല്‍ തോതില്‍ പിഴ അടക്കേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
 

Share this story