സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവര്‍ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കേണ്ടതില്ല

google news
Saudi Arabia

സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവര്‍ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കേണ്ടതില്ലെന്ന് ജവാസാത്ത് വക്താവ് മേജര്‍ നാസില്‍ അല്‍ഉതൈബി പറഞ്ഞു. ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റല്‍ ഐഡി കാര്‍ഡ് കൈവശം വച്ചാല്‍ മതിയാകും. സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റല്‍ ഐഡിയിലൂടെ ലക്ഷ്യമിടുന്നത്.
സന്ദര്‍ശന വീസയില്‍ സൗദിയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് ഏകീകൃത നമ്പര്‍ നല്‍കും.
 

Tags