റിയാദില്‍ മലയാളികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു ; രണ്ടുപേര്‍ക്ക് പരുക്ക്
Mar 27, 2024, 15:07 IST


റിയാദ് പ്രവിശ്യയില്‍ മലയാളി സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. മറ്റു രണ്ടു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോയ തിരുവനന്തപുരം പേട്ട ഭഗത്സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ് കുമാര്‍ തമ്പിയാണ് (55) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവരെ പരുക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വര്‍ഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുകയാണ് മഹേഷ്. 9 വര്‍ഷമായി നാട്ടില്‍ പോയിട്ട്. അവിവാഹിതനാണ്. അമ്മ സരസമ്മ, നാലു സഹോദരങ്ങള്‍.