ഹയ്യ വിസ വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു

visa

ദോഹ: ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗമായി അനുവദിച്ച ഹയ്യ വിസ വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു. ജനുവരി 10ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ഹയ്യ വിസാ കാലാവധി ഏഷ്യന്‍ കപ്പ് ഫുട്ബോളിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 

ഫെബ്രുവരി 10ന് മുമ്പായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് ഫെബ്രുവരി 24വരെ ഖത്തറില്‍ തുടരാനാകും. ഹയ്യ, ഹയ്യ വിത്ത് മി വിസയില്‍ ഖത്തറില്‍ വന്നവര്‍ ഫെബ്രുവരി 24നകം മടങ്ങണം. ഇല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും. ഹയ്യ വിസ ഉടമകള്‍ക്ക് അവരുടെ ഹയ്യ വിസ എന്‍ട്രി കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച് ഇ മെയില്‍ അറിയിപ്പ് ലഭിച്ചു തുടങ്ങി. ടൂ​റി​സ്റ്റ് വി​സ​ക​ളാ​യ ഹ​യ്യ എ ​വ​ണ്‍, എ ​ടു, എ ​ത്രീ വി​സ​ക​ള്‍ തു​ട​രും.ലോ​ക​ക​പ്പ് അവസാനിച്ചതിന് പി​ന്നാ​ലെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ മു​ന്‍നി​ര്‍ത്തിയാണ് 2022 ജ​നു​വ​രി​യി​ല്‍ ഹ​യ്യ വി​സ​യു​ടെ ക​ലാ​വ​ധി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ച​ത്. ഒ​പ്പം, വി​ദേ​ശ കാ​ണി​ക​ളാ​യ ഹ​യ്യ വി​സ ഉ​ട​മ​ക​ൾ​ക്ക് ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഖ​ത്ത​റി​ലെ​ത്തി​ക്കാ​നാ​യി ‘ഹ​യ്യ വി​ത് മി’ ​വി​സ​യും അ​നു​വ​ദി​ച്ചിരുന്നു. ഇ​തി​ന്റെ കാ​ലാ​വ​ധി ജ​നു​വ​രി 10നും 24​നു​മാ​യി അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. പി​ന്നീ​ട്, ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു മാ​സ​ത്തേ​ക്കു​ കൂ​ടി നീട്ടുകയായിരുന്നു. 

Tags