ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം സെപ്തംബര്‍ 1 മുതല്‍ ആരംഭിക്കും
ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വേനലവധിക്കു ശേഷം പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച ആരംഭിക്കും.
378,134 വിദ്യാര്‍ത്ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലെത്തുക. 303 സര്‍ക്കാര്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 136,802 വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് ജിവനക്കാര്‍ ഓഗസ്റ്റ് 25 മുതല്‍ തന്നെ ഒരുക്കങ്ങളില്‍ വ്യാപൃതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മന്ത്രാലയം ആസ്ഥാനത്ത് സംഘടിപ്പിച്ച വാര്‍ഷിക വിദ്യാഭ്യാസ യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭിന്നശേഷി വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള 160 വാഹനങ്ങള്‍ക്കു പുറമെ, 2,353 ബസുകളും വാനുകളും വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 48,319 ഖത്തറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 241,332 വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ സ്വകാര്യ വിദ്യാഭ്യാസകാര്യ മേഖലയും തയ്യാറാണ്.